ചൈനയ്‌ക്കെതിരേ വീണ്ടും ആസ്‌ത്രേലിയ
മെല്‍ബണ്‍: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണോയെന്ന കാര്യത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന ആസ്‌ത്രേലിയ, വീണ്ടും ചൈനയ്‌ക്കെതിരേ രംഗത്ത്.
ലോകാരോഗ്യ സംഘടനയില്‍ അംഗത്വമുള്ള രാജ്യങ്ങളെല്ലാം ഇത്തരമൊരു അന്വേഷണം ആവശ്യപ്പെടണമെന്നാണ് ഇന്നലെ ആസ്‌ത്രേലിയ ആവശ്യപ്പെട്ടത്.
ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ, ചൈനയുടെ വിശദീകരണങ്ങളിലടക്കം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്ന ആസ്‌ത്രേലിയ, യു.എസ് പറയുന്നത് പകര്‍ത്തുകയാണെന്നായിരുന്നു ചൈന തിരിച്ചടിച്ചിരുന്നത്.
ലോകാരോഗ്യ സംഘടനയില്‍ അംഗത്വമുള്ളവര്‍ക്ക് ഉത്തരവാദിത്തങ്ങളുമുണ്ടെന്നു പറഞ്ഞ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി, ചൈനയടക്കം എല്ലാവരും അന്വേഷണത്തോട് ഉത്തരവാദിത്തത്തോടെ പ്രതികരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."