HOME
DETAILS
MAL
ദുബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
backup
April 24 2020 | 05:04 AM
ദുബൈ: കൊവിഡ്-19 ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) മരിച്ചത്. ദുബൈ പൊലിസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ന്യൂമോണി ശക്തമായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ കൊവിഡ് ഫലം പോസ്റ്റീവാണെന്നും വന്നു.
കഴിഞ്ഞ 45 വര്‍ഷക്കാലമായി ദുബൈ പൊലിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷംസുദ്ദീന് ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഒരു മാസം മുന്‍പ് നാട്ടില്‍ പോയിരുന്നു. ഭാര്യ: താഹറി. മക്കള്‍: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീന്. മൃതദേഹം ദുബൈയില്‍ തന്നെ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."