HOME
DETAILS

റമദാന്‍ ഇത്തവണ വീടുകളെ ഭക്തിസാന്ദ്രമാക്കും; ഓണ്‍ലൈന്‍ മതപ്രഭാഷണങ്ങള്‍ സജീവം

  
backup
April 24 2020 | 06:04 AM

546879451478785445878745-2

മലപ്പുറം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധിയുടെ റമദാന്‍ കാലം ഇത്തവണ വീടുകളെ ഭക്തിനിര്‍ഭരമാക്കും .ലോക്ഡൗണ്‍ കാരണം പള്ളികളില്‍ സംഘടിക്കുന്നതിലുള്ള നിയന്ത്രണം വിശുദ്ധ റമദാനിലും തുടരുന്നതിനാലാണ് ഇത്തവണ റമദാന്‍ കാലം വീടുകളില്‍ സജീവമാകാനിരിക്കുന്നത്. ഭജനമിരിക്കലും, നോമ്പു തുറകളും,തറാവീഹ് നിസ്‌കാരവും ഇത്തവണ പള്ളികളില്‍ നടത്താനാവില്ല.പകരം വീടുകള്‍ പുണ്യ കര്‍മങ്ങള്‍ കൊണ്ട് അനുഗ്രഹീതമാവും. റമദാനെ വരവേല്‍ക്കാന്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയും മറ്റും വീടുകളില്‍ ഒരു മാസം മുന്‍പു തന്നെ വിശ്വാസികള്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
റമദാന്‍ മുന്നൊരുക്ക സന്ദേശ പരിപാടികള്‍ ഇത്തവണ ഓണ്‍ലൈനായാണ് നടന്നത്. റമദാന്‍ പ്രഭാഷണങ്ങളും പ്രാര്‍ഥനകളും ലോക് ഡൗണ്‍ കാരണം ഉത്തവണ പൊതു പരിപാടികളായി നടക്കില്ല. പകരം ഇത്തരം പരിപാടികള്‍ ഓണ്‍ലൈനായും ലൈവ് പ്രോഗ്രാമുകളായും നടക്കും. റമദാന്‍ നാളുകളില്‍ സജീവമാകാറുള്ള വിഭവങ്ങളുടെ വിപണികള്‍ക്കും ഇത്തവണ മാറ്റുകുറയും.ഗംഭീരമായി നടന്നിരുന്ന റമദാന്‍ ഇഫ്താര്‍ പരിപാടികളും ഇത്തവണ ഇത്തവണ ഉണ്ടാകില്ല. വിവിധ സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും നടത്തിയിരുന്ന ഇഫ്താര്‍ മീറ്റുകള്‍ ഇത്തവണ ലോക്ഡൗണ്‍ കാരണം മാറ്റിവെക്കാന്‍ തീരുമാനമായിട്ടുണ്ട്.
ലോക്ഡൗണാണെങ്കിലും പതിവുപോലെ റമദാനിനു മുന്നോടിയായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും വിവിധ ഭാഗങ്ങളില്‍ നടന്നു. മഹല്ലു കമ്മിറ്റികളുടെയും മത, രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിലാണ് നിയന്ത്രണങ്ങള്‍ മറികടക്കാതെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായി.
നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ വീടുകളിലെ പ്രാര്‍ഥനകള്‍ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികള്‍. വീടുകള്‍ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലും വിശുദ്ധ റമദാനില്‍ പള്ളികളിലെ ആരാധനകള്‍ മുടങ്ങിയതിന്റെ വേദനയാണ് വിശ്വാസി ഹൃദയങ്ങളില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  24 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  29 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago