HOME
DETAILS
MAL
ലോകാരോഗ്യ സംഘടനയ്ക്ക് ബദലൊരുക്കാന്‍ അമേരിക്ക
backup
April 25 2020 | 02:04 AM
വാഷിങ്ടണ്‍: ഇങ്ങനെ മുന്നോട്ടുപോകുകയാണെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്കു നല്‍കിയിരുന്ന ഫണ്ട് നിര്‍ത്തിവച്ച തീരുമാനം പുനരാലോചിക്കില്ലെന്ന് അമേരിക്ക.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, ലോകാരോഗ്യ സംഘടനയുടെ ബദലെന്ന നിലയ്ക്ക് മറ്റു സംവിധാനങ്ങള്‍ ആലോചിക്കുമെന്നും വ്യക്തമാക്കി.
കൊവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കില്‍ ചൈന കൃത്രിമം കാണിച്ചെന്നു വ്യക്തമായാല്‍ അതിനുള്ള പ്രതികരണമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയ മൈക് പോംപിയോ, ചൈനയ്ക്ക് അനുകൂലമായി നില്‍ക്കുകയാണ് ലോകാരോഗ്യ സംഘടനയെന്നും ആരോപിച്ചു.
നേരത്തെ, ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവന നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ചൈന പറയുന്നത് മാത്രം വിശ്വസിച്ച ലോകാരോഗ്യ സംഘടന കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചിരുന്ന അദ്ദേഹം, വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണ് വൈറസെന്ന ആരോപണത്തിന്റെ വസ്തുത അന്വേഷിച്ച് തെളിയിക്കുമെന്നും അതു തെളിഞ്ഞാല്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ആസ്‌ത്രേലിയയും സമാന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ചൈന, ലോകാരോഗ്യ സംഘടനയക്ക് 30 ദശലക്ഷം ഡോളര്‍ അധികം നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."