HOME
DETAILS
MAL
നഴ്സിന് കൊവിഡ്; ഡല്‍ഹി എയിംസിലെ 40 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
backup
April 25 2020 | 02:04 AM
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 40 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. സഹപ്രവര്‍ത്തകനായ 30കാരനായ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഉദരരോഗവിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്സുമാരുമാണ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
രോഗം സ്ഥിരീകരിച്ച നഴ്സ് പോയ വാര്‍ഡിലുള്ള രോഗികളുടെയും 40 പേരുടെയും സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതില്‍ നാല് ഐ.സി.യു രോഗികളുള്‍പ്പെടെ 22 പേര്‍ക്കും നെഗറ്റീവാണ്. ബാക്കിയുള്ളവരുടേതിന് കാത്തിരിക്കുകയാണെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് നഴ്സിന് രോഗംസ്ഥിരീകരിച്ചത്. എന്നാല്‍ കൂടെയുള്ളവര്‍ ഇക്കാര്യമറിയുന്നത് വ്യാഴാഴ്ചയാണ്. ഡല്‍ഹിയിലെ ഛാത്തര്പുര് സ്വദേശിയാണ് നഴ്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."