കോയമ്പത്തൂരില്‍ നിന്ന് തെക്കുംകരയിലേക്ക് നടന്നെത്തി; യുവാവും കുടുംബവും 28 ദിവസം നിരീക്ഷണത്തില്‍
വടക്കാഞ്ചേരി: കൊവിഡ് ഭീതിയില്‍ കഴിയുന്ന കോയമ്പത്തൂരില്‍ നിന്ന് തെക്കുംകര മലാക്കയിലെ താമസ സ്ഥലത്തേക്ക് കാല് നടയായി എത്തിയ 49 കാരനേയും, മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തേയും ആരോഗ്യ വകുപ്പ് കണ്ടെത്തി 28 ദിവസം വീട്ടില്‍ നിരീക്ഷണത്തിലാക്കി.
മലാക്ക - മണലിത്തറ ജുമാ മസ്ജിദിന് സമീപം വാടകക്ക് താമസിക്കുകയാണ് കുടുംബം.കോയമ്പത്തൂരിലായിരുന്ന ഗൃഹനാഥന് കഴിഞ്ഞ 11ന് ഒല്ലൂരിലെ ഇറച്ചി വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയതായി മൊഴി നല്കി. ഇവിടെ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് താമസ സ്ഥലത്തെത്തിയത്.തുടര്‍ന്ന് കറങ്ങി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു .
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. അര്‍ണോള്‍ഡ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ മാരായ മുരളീധരന്, മനോജ്. കെ. കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി യുവാവില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് അഞ്ചംഗ കുടുംബത്തെ മെയ് 9 വരെ വീട്ടില്‍ തന്നെകര്ശന നിരീക്ഷണത്തിലാക്കിയത്. വടക്കാഞ്ചേരി പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."