സഊദിയിൽ ബൂഫിയ, കോഫീ ഷോപ്പ്, ജൂസ്, ഐസ്കീം, ബേക്കറി, ചോക്ലേറ്റ് കടകൾ എന്നിവക്കും റിപ്പയറിംഗ് സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി
റിയാദ്: സഊദിയിൽ റെസ്റ്റോറന്റുകൾക്ക് പുറമെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ചില സ്ഥാപനങ്ങൾക്കും റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും റമദാനിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി നഗര ഗ്രാമ മന്ത്രാലയം. ബൂഫിയ, കോഫീ ഷോപ്പ്, ജൂസ് കടകൾ, ഐസ്കീം ഷോപ്പുകൾ, മധുര പലഹാരം, ബേക്കറി, ചോക്ലേറ്റ് കടകൾ എന്നീ വിഭാഗങ്ങൾക്കാണ് വൈകുന്നേരം മൂന്ന് മുതൽ പുലർച്ചെ മൂന്ന് വരെ തുറന്ന് പ്രവർത്തിക്കാമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇന്നലെ മുതൽ റെസ്റ്റോറന്റുകൾക്ക് ഇതെ സമയത്ത് പ്രവർത്തിപ്പിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നു. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഡെലിവറി സംവിധാനം ഈ സ്ഥാപനങ്ങളും ഒരുക്കേണ്ടതുണ്ട്.
കൂടാതെ വീടുകളുടെയും കെട്ടിടങ്ങളുടെയും റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ക്കും വളർത്തു മൃഗങ്ങളുടെ വില്പന കേന്ദ്രങ്ങൾക്കും റമദാനിൽ തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റോഡ്, പാലം, ഫുട്പാത്ത് നിർമ്മാണം, ക്ലീനിംഗ്, ലിഫ്റ്റ് റിപ്പയറിംഗ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."