HOME
DETAILS
MAL
അവസാന രോഗിയുടെ പരിശോധന ഫലം നെഗറ്റീവ്: വയനാട് കൊവിഡ് മുക്തം
backup
April 25 2020 | 08:04 AM
കല്‍പ്പറ്റ:വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ കൊവിഡ് പരിശോധ ഫലം നെഗറ്റീവ്. ഇതോടെ വയനാട് കൊവിഡ് മുക്ത ജില്ലയായി.ഇതുവരെ മുന്നുപേര്‍ക്കാണ് വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നേരത്തേ രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു.
നിലവില്‍ വയനാട് ഓറഞ്ച് സോണിലാണ് അതേ സമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല മുന്നറിയിപ്പ് നല്കി.
ഇതിനകം അതിര്‍ത്തി കടന്നെത്തിയ 118 പേരെ പിടികൂടി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."