HOME
DETAILS
MAL
'കൊവിഡ് നിരീക്ഷണ കാലാവധി നീട്ടാന്‍ തീരുമാനിച്ചിട്ടില്ല'
backup
April 26 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിരീക്ഷണ കാലാവധി 28 ദിവസത്തില്‍നിന്ന് നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. നിരീക്ഷണ കാലാവധിക്കുശേഷം പരിശോധനാഫലം പോസിറ്റീവ് ആകുന്നുണ്ടെങ്കിലും രോഗവ്യാപന സാധ്യത നിരീക്ഷണത്തിന്റെ ആദ്യദിവസങ്ങളിലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അണുക്കള്‍ ശരീരത്തില്‍ അവശേഷിക്കുന്നതിനാലാണ് കാലാവധിക്കുശേഷവും പരിശോധനാഫലം പോസിറ്റീവ് ആകുന്നത്. നിരീക്ഷണ കാലാവധി നീട്ടില്ലെങ്കിലും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."