പ്രതിഷേധിച്ച അധ്യാപകര്‍ കുട്ടികളെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു ഒരു വിഹിതം പിടിക്കുന്നതിനെതിരേ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്ക് കുട്ടികളുടെ മാതൃക ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ വിമര്‍ശനം. അധ്യാപകര്‍ സാധാരണ ചെയ്യാന്‍ പാടില്ലാത്തതാണ് ഒരു വിഭാഗം ചെയ്തതെന്നും നാട് അവരെ എങ്ങനെ കാണുന്നു എന്ന് അവര്‍ കാണേണ്ടതാണെന്നും ഉത്തരവ് കത്തിച്ചവര്‍ക്കെതിരേ നടപടിയൊന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ വ്ളാത്താങ്കര സ്കൂളിലെ ഒന്‍പതാം ക്ലാസുകാരന് ആദര്‍ശ്, അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികളില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി വന്നിരുന്നു. വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നു പറഞ്ഞപ്പോള്‍ അഭ്യര്‍ഥന കുട്ടികള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."