HOME
DETAILS

'പ്രവാസികളെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം'

  
backup
April 26 2020 | 01:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4

 


തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ലോക്‌സഭയിലെ 19 യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. എ.കെ ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ട്.
കൊവിഡ് ബാധയെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പൗരന്മാരെ തിരികെയെത്തിക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല.
ക്യാംപുകളില്‍ തിങ്ങിക്കൂടി കഴിയുന്നതിനാല്‍ സമൂഹവ്യാപനത്തിനുള്ള സാധ്യതയുമുണ്ട്. വിസിറ്റിങ് വിസകളില്‍ എത്തിയവരും അസുഖബാധിതരും ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്മാരുമെല്ലാം നാട്ടിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്. ഇവരില്‍ പലരും സ്വന്തം ചെലവില്‍ വരാന്‍ തയാറുമാണ്.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ തിരിച്ചയക്കാമെന്ന് യു.എ.ഇ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയുംവേഗം മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago