ടൈല്‍സ്, സാനിറ്ററി ഉല്പന്നങ്ങള് ഗോഡൗണുകളിലേക്ക് മാറ്റിത്തുടങ്ങി
കോഴിക്കോട്: ടൈല്‍സ്, സാനിറ്ററി കണ്ടെയ്നറുകളുടെ ഗ്രൗണ്ട് ഫീസ് കേന്ദ്രം ഒഴിവാക്കിയതോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കെട്ടിക്കിടന്ന ഉല്പന്നങ്ങള് ഗോഡൗണുകളിലേക്ക് മാറ്റിത്തുടങ്ങി.
കേരളത്തിലേക്കുള്ള ടൈല്‍സ്, സാനിറ്ററി ഉല്പന്നങ്ങളുമായി ഗുജറാത്തില്‍ നിന്നെത്തിയ മൂവായിരത്തിലധികം കണ്ടെയ്നറുകളാണ് ഭീമമായ ഗ്രൗണ്ട് ഫീസ് ഈടാക്കുന്ന കാരണത്താല്‍ പോര്‍ട്ടില്‍ കുടുങ്ങിയത്. എം.കെ രാഘവന് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഫീസ് ഒഴിവാക്കിയതോടെ വ്യാപാരികള്‍ ഉല്പന്നങ്ങള് കൊണ്ടുപോകാന്‍ തുടങ്ങി. മെയ് മൂന്ന് വരെയാണ് കണ്ടെയ്നറുകള്‍ക്ക് ഫീസ് ഒഴിവാക്കിയത്.
എന്നാല്‍ ഈ തിയതിക്ക് മുന്‍പ് ഉല്പന്നങ്ങള് സംസ്ഥാനത്തെ മുഴുവന്‍ ഗോഡൗണുകളില്‍ എത്തിക്കുന്നത് പ്രയാസമാണെന്ന് ഓള് കേരള ടൈല്‍സ് ആന്‍ഡ് സാനിറ്ററിവെയര്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുനവ്വര്‍ സാദത്ത് പുനത്തില്‍ പറഞ്ഞു. നിലവില്‍ റെഡ് സോണിലായ മലബാര്‍ മേഖലകളിലേക്കാണ് ഏറ്റവും പ്രതിസന്ധി. ജില്ലാ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ മെയ് മൂന്നിനു ശേഷം ഭീമമായ ഫീസ് നല്‍കേണ്ടി വരുമോ എന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."