HOME
DETAILS
MAL
വേനലവധി: സുപ്രിം കോടതിയെ കാത്തിരിക്കുന്നത് 5,000ത്തോളം കേസുകള്‍
backup
April 03 2017 | 00:04 AM
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ചിനെ കാത്തിരിക്കുന്നത് 5,000ത്തോളം കേസുകള്‍. ഇതില്‍ മൂന്നെണ്ണം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളവയാണ്. മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസ്, വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പൗരന്റെ സ്വകാര്യതയും അവകാശവും ഹനിക്കുന്നുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി, അസമിലെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് ഭരണഘടനാ ബെഞ്ചിനു മുമ്പാകെയുള്ള കേസുകള്‍.
സുപ്രിം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ അവധികാല ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്. അടുത്ത മാസം അഞ്ചുമുതല്‍ ജൂലൈ രണ്ടുവരെയാണ് വേനലവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."