പശ്ചിമഘട്ട കിഴക്കന്‍ വനമേഖലയുടെ വിസ്തൃതി അനുദിനം കുറയുന്നു;
കോതമംഗലം: അതീവപരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന പശ്ചിഘട്ടകിഴക്കന്‍ കാടുകള്‍ വന്‍കിട ഭൂമാഫിയയുടെ പിടിയിലകപ്പെട്ട് വനമേഖലയുടെ വിസ്തൃതി അനുദിനം കുറഞ്ഞ് വരുന്നു.
ഏഷ്യയിലെ തന്നെ ഏറെ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന പൂയംകൂട്ടി കുട്ടമ്പുഴ മേഖലയിലെ 5000ത്തോളം ഏക്കര്‍ വനഭൂമി അന്യാധീനപ്പെട്ടതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ചഅപേക്ഷകള്‍ പരിശോധിച്ച റവന്യൂവകുപ്പധികൃതരാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്.
1971 ന് ശേഷം നടന്ന കൈയേറ്റങ്ങളിലൂടെയാണ് ഇത്രയും വനഭൂമി നഷ്ടപ്പെട്ടതെന്നാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍.ഇതിന് മുന്‍പ് ഇവിടെ നടന്ന കൈയേറ്റങ്ങള്‍ക്ക് ഗവണ്‍മെന്റ് പട്ടയം അനുവദിച്ച് നല്‍കിയിരുന്നു.കൈയേറ്റ ഭൂമിക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള തങ്ങളുടെ നീക്കത്തോട് വനംവകുപ്പ് സഹകരിക്കുന്നില്ലെന്നാണ് റവന്യൂവകുപ്പധികൃതരുടെ പരാതി.വര്‍ഷങ്ങളായി ഇതിന് വേണ്ടി റവന്യൂവകുപ്പ് നടത്തിവരുന്ന നീക്കത്തോട് വനംവകുപ്പിന് കടുത്ത വിയോജിപ്പാണുള്ളതെന്നാണ് ലഭ്യമായ വിവരം.
കൈയേറിയ വനഭൂമി വിട്ടുനല്‍കാനാവില്ലെന്ന നിലപാട് വനംവകുപ്പ് റവന്യൂവകുപ്പിനെ അറിയിച്ചിരുന്നു.ഇവിടുത്തെ കൈയേറ്റഭൂമിക്ക് പട്ടയം അനുവദിച്ച് നല്‍കുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും എതിരാണ്.ഇത് സംബന്ധിച്ച് സംസ്ഥാന വനംവകുപ്പയച്ച ശുപാര്‍ശകളില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ തയാറായിട്ടില്ല.വിവാദമായ പൂയംകൂട്ടി ജലവൈദ്യൂത പദ്ധതിക്കായി സര്‍വ്വേ പൂര്‍ത്തിയാക്കി തിരിച്ചിട്ട വനപ്രദേശത്തിന്റെ ഒട്ടുമുക്കാലും ഇപ്പോള്‍ കൈയേറ്റക്കാരൂടെ കൈവശത്തിലാണ്.ഇടതൂര്‍ന്ന ഈ വനപ്രദേശം ഇന്ന് മൊട്ടകുന്നുകളായി പരിണമിച്ചു.
2800 ഹെക്ടര്‍ വനഭൂമി പദ്ധതി മൂലം നശിക്കുമെന്നായിരുന്നു വൈദ്യുതവകുപ്പ് തയാറാക്കിയ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
ഇതിനിടയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലവട്ടം പദ്ധതിക്ക് അനുമതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു.ഇടുക്കി,കോട്ടയം ജില്ലകളില്‍ നിന്നും മലബാര്‍ മേഖലകളില്‍ നിന്നുമുള്ളവരാണ് ഭൂമികൈയേറ്റത്തിന് നേതൃത്വം നല്‍കിയതെന്നാണ് പഴമക്കാരായ തദ്ദേശവാസികള്‍ നല്‍കുന്ന വിവരം.പലമാര്‍ഗത്തില്‍ ഇവരില്‍ ചിലര്‍ സ്വന്തം ഭൂമിക്ക് പട്ടയം നേടിയിരുന്നു.
എന്നാല്‍ അടുത്തകാലത്ത് ഇതിന്റെ ആധികാരികതയില്‍ സംശയം തോന്നിയ റവന്യൂവകുപ്പ് ഈ ഗണത്തില്‍പ്പെട്ട സ്ഥലമുടമകളില്‍ നിന്നും കരം സ്വീകരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
ആദിവാസികളുപ്പെടെയുള്ള ആയിരക്കണക്കിന് സാധുജനങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി മുറവിളി തുടരുമ്പോഴാണ് രാഷ്ട്രീയ ഭരണ നേതൃത്വംഭൂമി കൈയേറ്റ മാഫിയകള്‍ക്ക് സഹായകമായി വര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."