തന്മാത്രാ കാറോട്ടമത്സരം അടുത്തമാസം ഫ്രാന്‍സില്‍
അടുത്ത മാസം 28ന് ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന കാറോട്ട മല്‍സരം ജനശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല. നമ്മുടെ കാഴ്ച്ചാലോകത്ത് കാണാന്‍ പറ്റാത്ത സൂക്ഷ്മ കണികകളുടെ കാറോട്ടമല്‍സരത്തിനാണ് ഫ്രാന്‍സ് തയാറെടുക്കുന്നത്. ഫ്രന്‍സിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ കീഴിലാണ് കണികാ കാറോട്ട മല്‍സരം നക്കുന്നത്. മല്‍സരത്തില്‍ നാലു ടീമുകളാണ് പങ്കെടുക്കുക.
സ്വര്‍ണത്തിന്റെ കണികകള്‍ കൊണ്ട് നിര്‍മിച്ച കുഞ്ഞുകാറിന് ഒരു മിനുട്ട് വൈദ്യുതി ചാര്‍ജ് നല്‍കിയാല്‍ 36 കിലോ മീറ്ററോളം സഞ്ചരിക്കാനാകും. വാഹനത്തിന്റെ പരമാവധി നീളം നൂറ് നാനോമീറ്ററാണ്. മാല്‍സരം യൂട്യൂബില്‍ നാനോ റെയ്‌സ് ചാനലില്‍ തല്‍സമയം കാണാവുന്നതാണ്. ഒരു കാറോട്ടമെന്നതിലുപരി നാനോ കാര്‍ മല്‍സരത്തിന്റെ പരീക്ഷണത്തിന് കൂടിയാണ് ഇവര്‍ തയാറെടുക്കുന്നത്.
മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി നാനോ ഇലക്ട്രിക് ഉകരണങ്ങളും റിമോട്ടുകളും തയാറാക്കിയിട്ടുണ്ടണ്ട്. നാനോ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി സാധാരണ മെഷിനുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നു. കണികകളുടെ കാറോട്ട മല്‍സരം ശാസ്ത്രലോകത്തിന് പുത്തനുണര്‍വ് നല്‍കുന്നതാണ്.
മല്‍സരം മറ്റു നാനോ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്. എല്ലാവിധ കാറുകളും ഉള്‍ക്കൊള്ളിക്കാനാവുന്ന മല്‍സര സ്ഥലവും, മല്‍സരം നിരീക്ഷിക്കുന്നതിനായി മൈക്രോസ്‌കോപ്പുകള്‍ സജ്ജീകരിക്കുന്നതും പ്രധാനവെല്ലുവിളികളാണെന്ന് ഇവര്‍ പറയുന്നു.
കണികാ കാറിനെ സജ്ജീകരിക്കുന്നതും വേഗത്തില്‍ സഞ്ചരിക്കുന്ന തരത്തില്‍ കണികകളെ രൂപകല്‍പ്പന ചെയ്യുകയുമെന്നത് കറോട്ട മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പരീക്ഷണത്തനായി സി.ഇ.എം.ഇ.എസ്- സി.എന്‍.ആര്‍.എസ് മൈക്രോസ്‌കോപ്പുകളാണ് സജ്ജീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."