HOME
DETAILS
MAL
ഇന്ത്യന്‍ ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
backup
April 03 2017 | 09:04 AM
ദുബായ്: ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് യെമനിലെ അല്‍ മുകല തുറമുഖത്തേക്ക് 11 ജീവനക്കാരുമായി പോയ അല്‍ കൗഷര്‍ എന്ന കപ്പലാണ് തട്ടിയെടുത്തത്. ജീവനക്കാരെല്ലാം മുംബൈയിലെ മണ്ഡാവി സ്വദേശികളാണ്.
ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആയുധധാരികളായ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് വിവരം.
കപ്പല്‍ മോചിപ്പിക്കുന്നതിനായി ഉടമസ്ഥന് ശ്രമം നടത്തുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ഒരു കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."