ഫോണ്‍വിളി വിവാദം: ചാനലിന്റെ ഓഫിസില്‍ വീണ്ടും പരിശോധന
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനലിന്റെ തിരുവനന്തപുരത്തെ ഓഫിസില്‍ വീണ്ടും റെയ്ഡ്. റെയ്ഡില്‍ കംപ്യൂട്ടറും പെന്‍ഡ്രൈവും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത എഡിറ്റ് ചെയ്ത കംപ്യൂട്ടറും ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവുമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
ഇന്നലെയും ഇതു സംബന്ധിച്ച് ചാനലില്‍ പരിശോധന നടന്നിരുന്നു. എന്നാല്‍ രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് റെയ്ഡ്. മംഗളം ചാനല്‍ മേധാവി ആര് അജിത് കുമാര്‍ അടക്കം ഒന്‍പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നോട്ടിസ് നല്‍കിയിട്ടും ഇതുവരെ പ്രതികള്‍ ഹാജരായില്ലെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."