HOME
DETAILS
MAL
ഹാല്‍സിയോണ്‍ ഡയാലിസിസില്‍ നാലാം ഷിഫ്റ്റ് തുടങ്ങി
backup
April 03 2017 | 19:04 PM
കോഴിക്കോട്: കുറ്റിച്ചിറ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററില്‍ നാലാമത് ഷിഫ്റ്റ് ആരംഭിച്ചു. വൃക്ക രോഗികളുടെ ചികിത്സാ ചെലവിലുള്ള വര്‍ദ്ധനയെ തുടര്‍ന്നാണ് പുതിയ ഷിഫ്റ്റ് ആരംഭിച്ചത്. കോഴിക്കോട് നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് പി.കെ മാമുക്കോയ ഹാജി ഉ്ദ്ഘാടനം ചെയ്തു. ഒരു ഷിഫ്റ്റില്‍ പതിനൊന്നു രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുവാനുളള സംവിധാനമാണ് ഹാല്സിയോണില് ഒരുക്കിയിരിക്കുന്നത്. നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനായി ഓരോ മാസവും ശരാശരി എട്ട് ലക്ഷത്തോളം രൂപയുടെ പ്രവര്‍ത്തന ചിലവുകളാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."