HOME
DETAILS
MAL
പൈപ്പ്ലൈനില്‍ തകരാര്‍; ശുദ്ധജലം റോഡിലൂടെ ഒഴുകുന്നു
backup
April 03 2017 | 19:04 PM
കൊളത്തൂര്‍: ചൂട് കനത്തതോടെ ജനങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുമ്പോള്‍ കൊളത്തൂര്‍ ചന്തപ്പടി എല്‍.പി സ്കൂളിനു സമീപം ശുദ്ധജലം ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്ന് ദിവസങ്ങളിലേറെയായി.
മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിലെ ജോയിന്റ് ഭാഗത്തു നിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് റോഡിലൂടെ ശുദ്ധജലം ഒഴുകുന്നത്. മൂര്‍ക്കനാട് പുഴയില്‍ നിന്നു നിലാപറമ്പ് ശുദ്ധജല പ്ലാന്റ് വഴി ശുദ്ധീകരിച്ച ശേഷമാണ് കിലോമീറ്ററുകള്‍ കടന്ന് പടപ്പറമ്പിലേക്കും സമീപങ്ങളിലേക്കും ശുദ്ധജലമെത്തുന്നത്. ഇവിടങ്ങളിലേക്ക് എത്തേണ്ട വെള്ളമാണ് പൈപ്പ് പൊട്ടിയ കാരണത്താല്‍ റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡിന്റെ താഴ്ന്ന രണ്ടു വശങ്ങളിലേക്കും വെള്ളം ഒഴുകികൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."