സഞ്ജയന്‍ അനുസ്മരണവും സെമിനാറും ഇന്ന് മുതല്‍
പാലാത്തടം: കണ്ണൂര്‍ സര്‍വകലാശാലയുടെ സഞ്ജയന്‍ അനുസ്മരണ പ്രഭാഷണവും ഹാസ്യസാഹിത്യം ദേശീയ സെമിനാറും ഇന്നും നാളെയുമായി നീലേശ്വരം പാലാത്തടം പി.കെ രാജന്‍ സ്മാരക കാംപസില്‍ നടക്കും. ഇന്നു രാവിലെ 10ന് വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ എം.വി പത്മനാഭന്‍ അധ്യക്ഷനാകും. കവി റഫീഖ് അഹമ്മദിന് വി.സി ഡോ. പി.കെ രാജന്‍ സ്മാരക പുരസ്‌കാരം സമ്മാനിക്കും. പെരികമന ഈശ്വരന്‍ എമ്പ്രാന്തിരി റഫറന്‍സ് ലൈബ്രറി സിന്‍ഡിക്കേറ്റ് അംഗം ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്യും.
ഡോ. പി.കെ രാജന്‍ അനുസ്മരണ പ്രഭാഷണം ഡവലപ്‌മെന്റ് ഓഫിസര്‍ ഡോ. ജയിംസ്‌പോള്‍, സഞ്ജയന്‍ അനുസ്മരണ പ്രഭാഷണം നിരൂപകന്‍ ഇ.പി രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിക്കും. തുടര്‍ന്ന് 'മലയാള കവിതയിലെ ഹാസ്യപാരമ്പര്യം' വിഷയത്തില്‍ ദിവാകരന്‍ വിഷ്ണുമംഗലം സംസാരിക്കും. പി. സനൂപ് മോഡറേറ്ററാകും. നാളെ രാവിലെ പത്ത് മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."