മദ്റസാ അധ്യാപകന്റെ കൊലപാതകം; യുവജന കൂട്ടായ്മയുടെ രാപകല്‍ സമരം തുടങ്ങി
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്റസാ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മ രാപകല്‍ സമരം തുടങ്ങി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമര ചുവട്ടിലാണ് രാപകല്‍ സമരം ആരംഭിച്ചത്. മുഹമ്മദ് റിയാസ് മുസ്ലിയാരെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുക, കൊലയാളികള്ക്കെതിരേ യു.എ.പി.എ ചുമത്തുക, ജില്ലയില്‍ സാമാധാനാന്തരീക്ഷം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്യത്തില്‍ രാപകല്‍ സമരം തുടങ്ങിയത്.
തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി സമരം ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ സമാധാനാന്തരീക്ഷം തിരിച്ചു വരുന്നതിനിടയില്‍ ചിലര്‍ സാമുദായിക ധ്രുവീകരണത്തിനായി നടത്തിയ കൊലയാണ് റിയാസ് മൗലവിയുടെതെന്നും പള്ളിയില്‍ കയറി ഒരാളെ കൊലപ്പെടുത്തിയതിന് പിറകില്‍ നാട്ടിലെ സാമാധാനാന്തരീക്ഷം തകര്‍ക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവരെയും മുസ്ലിംകളെയും ഭിന്നിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഹ്മാന് തൊട്ടാന്‍ അധ്യക്ഷനായി. ഇബ്രാഹിം ബാങ്കോട്, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബെന്നു, കബീര്‍ ദര്‍ബാര്‍, സാഹു അണങ്കൂര്‍, യൂനുസ് തളങ്കര, അഫ്സല് ഖാന്, കലന്തര്‍ ഷാ, ഉബൈദുല്ല കടവത്ത്, നൗഫല്‍ ഉളിയത്തടുക്ക, എന്‍.എം റിയാസ്, അബ്ദറഹ്മാന് തെരുവത്ത്, നൗഷാദ് എരിയാല്‍, സമദ്, ബദറുദ്ദീന്‍ കറന്തക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."