ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ സമാധാനപരം
ചങ്ങനാശ്ശേരി: താലൂക്കില്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ സമാധാനപരം. വട്ടപ്പള്ളിയിലെ മദ്യശാല തുറക്കുന്നത് തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
വ്യാപാരി വ്യവസായി സമിതി ഹര്‍ത്താലില്‍ നിന്ന് വിട്ട് നിന്നു. കെ.എസ് ആര്.ടി.സി ബസുകളും ഒരു വിഭാഗം ഓട്ടോ ടാക്സികളും സര്‍വിസ് നടത്തി. മദ്യശാല തുറക്കാന്‍ ബിവറേജ് അധികൃതര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലിസ് ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. മദ്യശാലയെ അനുകൂലിക്കുന്നവരും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സംഘര്‍ഷമൊഴിവാക്കാന്‍ സി.ഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.ലൈസന്‍സില്ലാതെ മദ്യശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."