എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം
മാള: മെറ്റ്സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ മാനേജ്മെന്റിന്റെ നിലപാടുകള്‍ക്കെതിരേ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പൊലിസ് ലാത്തിചാര്‍ജ് നടത്തി. പൊലിസുകാരടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ എ.ബി.വി.പി, ബി.ജെ.പി പ്രവര്‍ത്തകരെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. പൊലിസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് മാള പൊലിസ് സ്റ്റേഷന് പരിധിയില്‍ സംഘ്പരിവാര്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. മാള, കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാനേജ്മെന്റിന്റെ വിദ്യാര്‍ഥി വഞ്ചനക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മെറ്റ്സ് സ്റ്റുഡന്‍സ് അസോസിയേഷന് (എം.എസ് .എ) മുന്നറിയിപ്പ് നല്കി.
പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളേജ് പടിക്കല്‍ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."