വിഴിഞ്ഞം തുറമുഖം: പരീക്ഷണ പൈലിങ് തുടങ്ങി
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാര്‍ഫ് നിര്‍മാണത്തിന് മുന്നോടിയായുള്ള പരീക്ഷണ പൈലിങ് തുടങ്ങി. വാര്‍ഫ് നിര്‍മാണം അടുത്ത മാസം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ മാസം തന്നെ വാര്‍ഫിന്റെ നിര്‍മാണം തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കരിങ്കല്ലിന്റെ ലഭ്യതകുറവുകാരണം പുലിമുട്ട് നിര്‍മാണത്തിന് തടസം നേരിട്ടതോടെ അടുത്ത മാസത്തേക്കു നിശ്ചയിക്കുകയായിരുന്നു.
മേയ് ആദ്യവാരം വാര്‍ഫിന്റെ പണി തുടങ്ങുന്ന തരത്തില്‍ മാര്‍ച്ച് അവസാനത്തോടെയാണ് പരീക്ഷണ പൈലിങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.ഇതിനായി ഡ്രഡ്ജിങ് പൂര്‍ത്തിയാക്കിയ ഭാഗത്ത് ഉറപ്പിച്ചിട്ടുള്ള ജാക്കോഫ് ബാര്‍ജില്‍ സജീകരിച്ച കൂറ്റന്‍ ക്രെയിനുകളുപയോഗിച്ച് നടത്തിയ പരീക്ഷണ പൈലിങ് ഫലം കണ്ടതായാണ് സൂചന .
ട്രെയിലറുകളില്‍ മുല്ലൂരില്‍ എത്തിച്ച കൂറ്റന്‍ ഇരുമ്പ് ഷീറ്റുകള്‍ വളച്ച് പൈലിങിനാവശ്യമായ പൈപ്പുകള്‍ ഉണ്ടാക്കുന്ന ജോലിയും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട് .കൂടാതെ വാര്‍ഫു നിര്‍മാണത്തിനാവശ്യമായ കൂടുതല്‍ യന്ത്രസാമഗ്രികളും പദ്ധതി പ്രദേശത്ത് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കരിങ്കല്ലിന്റെ ലഭ്യത കുറവാണ് ഉദ്ദേശിച്ച സമയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രധാന തടസമെന്നാണ് അധികൃതര്‍ പറയുന്നത്. തുറമുഖത്തിന്റെ സുരക്ഷക്കായി നിര്‍മിക്കാന്‍ ഉദ്ദേശിച്ച പുലിമുട്ട് നിര്‍മാണം ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."