പാലസ് റോഡില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു
കൊടുങ്ങല്ലൂര്‍ : നഗരത്തിലെ തെക്കെ നടയിലെ പാലസ് റോഡില്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നഗരസഭ കൗണ്‍സില്‍ നിരോധിച്ചു.
പൊലിസിനും ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ അറിയിച്ചു.
ഈ റോഡില്‍ ബസുകള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം ഗതാഗതക്കുരുക്ക് പതിവായിരുന്നു. കാല്‍നടയാത്രക്കാര്‍ പോലും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ റോഡില്‍ ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരേ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ റോഡരികിലൂടെ നടന്നു പോകുമ്പോള്‍ ബസ് ദേഹത്തു ഇടിച്ചതിനെ തുടര്‍ന്നു നഗരസഭ ചെയര്‍മാനു പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു പാലസ് റോഡില്‍ ബസ് പാര്‍ക്കിങ് നിരോധനം അടിയന്തിരമായി നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."