സിംഗപ്പൂരിലും ഇന്ത്യന്‍ ഐ.ടി പ്രൊഫഷനലുകള്‍ക്ക് വിസാ നിഷേധം
സിംഗപ്പൂര്‍: യു.എസിലെ എച്ച്-1 ബി വിസാ പ്രശ്‌നങ്ങള്‍ക്കു പിറകെ സിംഗപ്പൂരിലും ഇന്ത്യന്‍ ഐ.ടി പ്രൊഫഷനലുകള്‍ക്ക് തിരിച്ചടി. ഐ.ടി സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയതിനു പിന്നാലെ നിലവില്‍ അവിടെ ജോലിയിലുള്ള ഇന്ത്യക്കാര്‍ക്ക് വിസ പുതുക്കിനല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.
2016 ജനുവരി മുതല്‍ തന്നെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് സിംഗപ്പൂര്‍ നിര്‍ത്തിയിരുന്നു. ഇനിമുതല്‍ സ്വദേശികളായ പ്രൊഫഷനലുകളെ മാത്രം കമ്പനികളില്‍ എടുത്താല്‍ മതിയെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കടക്കം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്കാണ്. നിലവില്‍ ഇന്‍ഫോസിസ്, വിപ്രോ, കൊഗ്‌നിസന്റ്, എച്ച്.സി.എല്‍, ടി.സി.എസ് അടക്കമുള്ള പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കെല്ലാം സിംഗപ്പൂരില്‍ ഓഫിസുകളുണ്ട്.
പരസ്പര വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള കോംപ്രിഹന്‍സീവ് എക്‌ണോമിക് കോര്‍പറേഷന്‍ എഗ്രിമെന്റി(സി.ഇ.സി.എ)ന്റെ ലംഘനമാണ് ഇതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ആരോപിച്ചു. അടുത്തിടെയായി വിവിധ രാഷ്ട്രങ്ങള്‍ വിദേശ പ്രൊഫഷനലുകളെ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു.
അമേരിക്കക്കും സിംഗപ്പൂരിനും പുറമെ ബ്രിട്ടനിലും ഇന്ത്യന്‍ പ്രൊഫഷനലുകള്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."