HOME
DETAILS
MAL
കിഴക്കേക്കോട്ട ചാല കിള്ളിപ്പാലം റോഡിന് മൂന്നു കോടിയുടെ ഭരണാനുമതി
backup
June 11 2018 | 04:06 AM
തിരുവനന്തപുരം: കിഴക്കേക്കോട്ട ചാല കിള്ളിപ്പാലം റോഡിന് 3.30 കോടിരൂപയുടെ ഭരണാനുമതി ലഭ്യമായതായി വി.എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു.
വെള്ളപ്പൊക്കം തടയുന്നതിന് ഓട നിര്‍മ്മിച്ച് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമായാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബീമാപള്ളി-പൂന്തുറ റോഡിന് രണ്ടുകോടി രൂപയുടെയും അമ്പലത്തറ-പൂന്തുറ റോഡിന് 1.7 രൂപയുടെയും ഭരണാനുമതി ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന പെരുനെല്ലി, വള്ളക്കടവ് പാലങ്ങളുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."