തൃക്കരിപ്പൂരില്‍ മൂന്നു പിഞ്ചുകുട്ടികളടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
തൃക്കരിപ്പൂര്‍: സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികളടക്കം നാലു പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. വെള്ളാപ്പിലെ കെ.സി റസീന ശിഹാബുദ്ദീന്‍ ദമ്പതികളുടെ മക്കളായ ഷാമില്‍ (6), സിനാന്‍ (3), തൃക്കരിപ്പൂര്‍ തട്ടാനിച്ചേരിയിലെ സുകുമാരന്‍ ആശ ദമ്പതികളുടെ മകന്‍ ശിവതേജ് (4). വടക്കെകൊവ്വലില്‍ പഴയ ഫയര്‍ സ്‌റ്റേഷന് സമീപത്തെ പി യൂസഫ് സുഹറ ദമ്പതികളുടെ മകള്‍ റാസിഫ (18) എന്നിവര്‍ക്കാണ് തെരുവു നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഷാമിലും സിനാനും ഉമ്മയോടൊപ്പം വടക്കെകൊവ്വലിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു. വീടിന്റെ മതില്‍ക്കെട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ അക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് ഷാമിലിന്റെ ഇടതു കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. സിനാനിന്റെ കൈക്കും മുഖത്തുമാണ് പരുക്ക്.
വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ശിവതേജിനെ നായ അക്രമിച്ചത്. തെരുവ് നായ കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആട്ടിയോടിച്ചപ്പോഴാണ് റാസിഫക്ക് കൈക്ക് കടിയേറ്റത്.
നാലു പേരെയും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രുഷകള്‍ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നാലു പേരെയും കടിച്ചത് വെളുത്ത് മെലിഞ്ഞ നായയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."