പരാഗ്വെ: രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം
അസന്‍ഷന്‍: പരാഗ്വെയില്‍ ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് പ്രക്ഷോഭവുമായി രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ പ്രസിഡന്റ് ഹൊറാസിയോ കാര്‍ട്ടസ് രംഗത്ത്. 2018ല്‍ കാലാവധി അവസാനിക്കുന്ന കാര്ട്ടസിനെ പദവിയില്‍ നിലനിര്‍ത്താനായാണ് ഭരണഘടനാ ഭേദഗതി നടത്തിക്കൊണ്ടുള്ള ബില്‍ സെനറ്റ് പാസാക്കിയത്.
സെനറ്റ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ പാര്‍ലമെന്റിന് തീയിടുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. സമരത്തില്‍ പങ്കാളിയായ റോഡ്രിഗോ ക്വിന്റാന എന്ന യുവാവ് കൊല്ലപ്പെട്ടത് വര്‍ത്താപ്രാധാന്യം നേടിയിരുന്നു.
വലതുപക്ഷ പാര്‍ട്ടിയായ കൊളൊറാഡോയുടെ നേതാവായ കാര്‍ട്ടസ് തന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടില്‍ ലൈവ് വിഡിയോവഴിയാണ് രാഷ്ട്രീയപരിഹാരത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്. റോഡ്രിഗോയുടെ കുടുംബത്തിന് ആത്മാര്‍ഥമായി അനുശോചനമറിയിക്കുന്നതായി പറഞ്ഞ കാര്‍ട്ടസ് ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്.
വ്യാവസായിക, മാധ്യമതാല്പര്യങ്ങളാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."