നിപയില്‍ നിന്നും മുക്തയായ അജന്യ ആശുപത്രി വിട്ടു
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച ശേഷം സുഖം പ്രാപിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ നിപാ വൈറസ് ബാധിച്ച കൊയിലാണ്ടി സ്വദേശി അജന്യയാണ് തിരികെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. രോഗം പൂര്‍ണമായും മുക്തമായ അജന്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യ്തു.
മെയ് 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുകയായിരുന്ന അജന്യക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനകള്‍ക്കുവരെ പരിഹാരമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അപൂര്‍വ വൈറസും ശരീരത്തില്‍ പേറി പത്തുദിവസത്തിലധികമാണ് അബോധാവസ്ഥയില്‍ അജന്യ മരണം മുന്നില്‍ക്കണ്ട് കഴിഞ്ഞത്.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആശ്ചര്യകരമായ അതിജീവനത്തിന്റെ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു. അജന്യയോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഉബീഷിന് ഈ മാസം പതിനാലിനും ആശുപത്രി വിടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."