HOME
DETAILS
MAL
കനത്ത മഴയില്‍ മതിലിടിഞ്ഞു
backup
July 05 2016 | 03:07 AM
തളിപ്പറമ്പ്: കനത്ത മഴയെത്തുടര്‍ന്ന് തൃച്ഛംബരം അമ്പലം റോഡിലെ വാഹന പുകപരിശോധന കേന്ദ്രത്തിനു സമീപം സ്വകാര്യവ്യക്തിയുടെ 10 അടിയോളം ഉയരമുള്ള മതില് തകര്‍ന്നുവീണു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ചുമട്ടു തൊഴിലാളിയായ മനോഹരന്, പുകപരിശോധന കേന്ദ്രത്തിലെ ജീവനക്കാരന് ഷമീര്‍ എന്നിവരുടെ ബൈക്കുകളാണ് തകര്‍ന്നത്.
തൃച്ഛംബരം അമ്പലത്തിലേക്കുള്ള ഭക്തരടക്കം നിരവധി കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന വഴിയാണിത്. സംഭവം നടന്ന സമയത്ത് വഴിയില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. രണ്ടാഴ്ച്ച മുമ്പായിരുന്നു മതില് നിര്‍മാണം പൂര്‍ത്തിയായത്. കനത്ത മഴയോടൊപ്പം നിര്‍മാണത്തിലെ അപാകതയും അപകടത്തിനു കാരണമായതായി കരുതുന്നു. ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."