വാലിയയുടെ രാജി ഭീഷണിയില്‍ കുലുങ്ങാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ വാലിയയയുടെ രാജി ഭീഷണിയില്‍ ഇളക്കമില്ലാത കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.
ഇതെല്ലാം തുടക്കത്തിലുള്ള 'ഇക്കിളുകള്‍' മാത്രമാണ്. കൂടിയാലോചനയിലൂടെയും ചര്‍ച്ചകളിലൂടെയും ഇത് ശരിയാവും'- അജയ് മാക്കന്‍ പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഡോ: അശോക് കുമാര്‍ വാലിയ രാജി പ്രഖ്യാപിച്ചത്. ഏപ്രില്‍ 23ന് നടക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് അനുമാനം. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ വാലിയയുടെ രാജി സ്വീകരിച്ചിട്ടില്ല.
വാലിയ നിര്‍ദേശിച്ച വനിതാ സ്ഥാനാര്‍ഥിയെ മാറ്റി മറ്റൊരു സ്ഥാനാര്‍ഥിയെ നേതൃത്വം നിശ്ചയിച്ചതാണ് വാലിയയെ ചൊടിപ്പിച്ചത്. ഷീല ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു വാലിയ. ലക്ഷ്മിനഗര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നാലു തവണ ജയിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."