HOME
DETAILS
MAL
കാര്‍ഷിക വായ്പ്പകളെല്ലാം എഴുതിതള്ളണം; തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി
backup
April 04 2017 | 10:04 AM
ചെന്നൈ: കാര്‍ഷിക വായ്പ്പകളെല്ലാം എഴുതിത്തള്ളണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. കുടിശ്ശികക്കാര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളരുതെന്നും കോടതി ഉത്തരവിട്ടു. കര്‍ഷക സമരം 23ാം ദിവസത്തിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
ഭൂമിയുടെ വിസ്തീര്‍ണം അനുസരിച്ച് കര്‍ഷകരെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ആനുകൂല്യം എല്ലാവരിലേക്കും എത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കര്‍ഷകരുടെ സംഘടന നല്കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് എസ്. നാഗമുത്തുവും എം.വി. മുരളീധരനും ചേര്‍ന്ന ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."