HOME
DETAILS
MAL
പൊതുമാപ്പിന് ഇനി അവസരമില്ലെന്ന് സഊദി ജവാസാത്ത്
backup
April 04 2017 | 11:04 AM
ജിദ്ദ: സഊദി പൊതുമാപ്പില്‍ ഇതുവരെ ഏഴായിരത്തോളം പേര് എക്സിറ്റ് നേടിയതായി ജവാസാത്ത് മേധാവി സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ. രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാ നിയമ ലംഘകരും പാസ്പോര്‍ട്ട് അതോറിറ്റിയെ സമീപിക്കണമെന്നും ഇഖാമ ഇല്ലാത്തവരാണെങ്കിലും എക്സിറ്റ് നല്‍കുന്നതിന് പരിഹാരം കണ്ടത്തെുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ നല്‍കിയത് അവസാന അവസരമാണെന്നും ഇനി ഒരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും പാസ്പോര്‍ട്ട് മേധാവി ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."