HOME
DETAILS

6.34 കോടിയുടെ കൃഷി നാശം

  
backup
June 11 2018 | 20:06 PM

6-34-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82



തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് 6.34 കോടിയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
തീരദേശ ജില്ലകള്‍ക്ക് ദുരിതാശ്വാസത്തിനായി 50 ലക്ഷം വീതം അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ജില്ലകള്‍ക്ക് ആവശ്യമുള്ള തുക മാനദണ്ഡമനുസരിച്ച് ആവശ്യപ്പെടുന്നമുറയ്ക്കു തന്നെ നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ് മിഷന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
2,784 കര്‍ഷകരേയാണ് കാലവര്‍ഷക്കെടുതി ബാധിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. 188.41 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിന്റെ നഷ്ടമാണ് 6.34 കോടിയെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീട് നഷ്ടമായവര്‍ക്കും ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തിനു പുറമെ അധിക ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 16 പേര്‍ മരിച്ചു.
61 വീടുകള്‍ പൂര്‍ണമായും 1,102 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് മലയോര മേഖലയില്‍ 1,01,900 രൂപയും സമതലങ്ങളില്‍ 95,100 രൂപയും സഹായം നല്‍കും. ഈ തുക വര്‍ധിപ്പിച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് തീരത്തു നിന്ന് 50 മീറ്ററിനുളളില്‍ ആണെങ്കില്‍ നാല് ലക്ഷവും 50 മീറ്ററിന് പുറത്ത് മാറി താമസിക്കാം എന്ന വ്യവസ്ഥയില്‍ സ്ഥലം വാങ്ങുന്നതിനായി ആറ് ലക്ഷം വരെയും നല്‍കും. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് തകര്‍ച്ചയുടെ തോതനുസരിച്ച് ധനസഹായം നല്‍കും. കൃഷി നാശത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഒരു ഹെക്ടറിന് പരമാവധി 18,000 രൂപവരെ ധനസഹായം നല്‍കും.
ബുധനാഴ്ച വരെ മഴയും കാറ്റും തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സാങ്കേതിക വിദഗ്ദരെ നിയമിക്കുന്നതിനുളള നടപടികള്‍ ദ്രുതഗതിയിലാണ്. ആധുനിക സംവിധാനത്തോടെ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലാ കലക്ടറേറ്റുകളിലും നിലവിലുള്ള ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ശാക്തീകരിക്കുകയും താലൂക്ക് തലത്തില്‍ പുതിയതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഏത് അടിയന്തരഘട്ടവും നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  40 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  40 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago