റോഡില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറില്‍ യുവനടി കുടുങ്ങിയത് ഒരു മണിക്കൂര്‍
കൊച്ചി: വാഹനാപകടത്തില്‍ യുവനടി മേഘ മാത്യുവിന് പരിക്കേറ്റു. മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി ഇടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവം.
എറണാകുളത്തെ താമസസ്ഥലത്ത് നിന്ന് സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കനത്ത മഴയത്ത് എതിരേ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചാണ് കാര്‍ മറിഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
അപകടത്തിനുശേഷം ഒരു മണിക്കൂറോളം കാര്‍ റോഡില്‍ കിടന്നു.
കാറിനുള്ളില്‍ കുടുങ്ങിയ യുവതി മരിച്ചെന്ന് കരുതി ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല.
പിന്നീട് മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. നിസാര പരിക്കായതിനാല്‍ മേഘ ഇന്നലെ വൈകിട്ടുതന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."