HOME
DETAILS
MAL
പദ്ധതി വിഹിത ചിലവില്‍ തെക്കുംകരക്ക് മികച്ച നേട്ടം
backup
April 04 2017 | 18:04 PM
വടക്കാഞ്ചേരി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവില്‍ തെക്കുംകര പഞ്ചായത്തിന് മികച്ച നേട്ടം. 85 ശതമാനം തുകയും ചിലവഴിച്ച് പഞ്ചായത്ത് വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂര്‍ ജില്ലയില്‍ ഏഴാം സ്ഥാനത്തെത്താനും പഞ്ചായത്തിന് കഴിഞ്ഞതായി പ്രസിഡന്റ് എം.കെ ശ്രീജ, വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലും തെക്കുംകര മികച്ച മുന്നേറ്റമാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."