HOME
DETAILS
MAL
കശ്മിരില്‍ കല്ലെറിയുന്നവരെ കൊല്ലണമെന്ന് ബി.ജെ.പി എം.പി
backup
June 11 2018 | 20:06 PM
ന്യൂഡല്‍ഹി: കശ്മിരില്‍ സൈനികര്‍ക്കെതിരേ കല്ലെറിയുന്നവരുടെ കേസുകള്‍ പിന്‍വലിക്കുന്നതിന് പകരം അവരെ വെടിവച്ചുകൊല്ലുകയാണ് വേണ്ടതെന്ന് ബി.ജെ.പി രാജ്യസഭാ എം.പി ഡി.പി വത്സ്. കല്ലേറ് കേസില്‍പ്പെട്ട 10,000 പേര്‍ക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ കശ്മിരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലെറിയുന്നത് കുട്ടികള്‍ തെറ്റുചെയ്യുന്നത് പോലെയാണെന്നും അവരുടെ ഭാവി അപകടത്തിലാവില്ലെന്നും കഴിഞ്ഞദിവസം കശ്മിര്‍ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."