രാജ്യനന്മക്ക് ന്യൂനപക്ഷ സുരക്ഷ അനിവാര്യം: വി.ടി ബല്‍റാം എം.എല്‍.എ
കൂറ്റനാട്: രാജ്യ നന്മക്ക് ന്യൂനപക്ഷ സുരക്ഷ അനിവാര്യമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് വര്‍ത്തമാന കാലത്ത് അനിവാര്യമാണെന്നും മതേതര കക്ഷികളുടെ വിഘടനം വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും അദേഹം പറഞ്ഞു. പാലക്കാട് ജില്ല മദീന പാഷനോടനുബന്ധിച്ച് ആലൂരില്‍ സംഘടിപ്പിച്ച പാലക്കാട് ജില്ല ത്വലബ സമ്മേളനത്തില്‍ മതേതര സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസം ചരിത്ര വക്രീകരണത്തിലും മരണക്കിടക്കയിലും ഭക്ഷണത്തിലും അവസാനം ആരാധനാലയങ്ങളുടെ അകത്തളങ്ങളിലെത്തിയിട്ടും പലരുടെയും മൗനം ഭീതിതമാണെന്നും യോഗം വിലയിരുത്തി. ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷണങ്ങള്‍ക്ക് നിയമനിര്‍മാണ സഭയിലെ അംഗമെന്ന നിലയില്‍ തന്നാല്‍ കഴിയുന്നത് പ്രവര്‍ത്തിക്കും. അദ്ദേഹം ഉറപ്പ് നല്‍കി.
ത്വലബ സമ്മേളനം സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഖാദര്‍ ഫൈസി തലക്കശ്ശേരി, ഡോ. പി.ടി അബ്ദുറഹ്മാന്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ഉബൈദ് ആക്കാടന്‍ എന്നിവര്‍ ക്ലാസെടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം, അബ്ബാസ് മളാ ഹിരി, ആരിഫ് ഫൈസി തിരുവേഗപ്പുറ, ശിഹാബ് മാസ്റ്റര്‍ ആളത്ത്, പി.വി ഷാജഹാന്‍, വി.മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍,ഹസീബ് വല്ലപ്പുഴ,ഇസ്ഹാഖ് അലനല്ലൂര്‍, ഫാഇസ് നാട്ടുകല്‍, ഹാരിസ് മാളിക്കുത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് കമാലി മോളൂര്‍ ത്വലബ കര്‍മപദ്ധതികള്‍ അവതരിപ്പിച്ചു. ഹക്കീം തോട്ടര സ്വാഗതവും ത്വയ്യിബ് ആലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."