സമ്പദ് വ്യവസ്ഥയുടെ നാലില്‍ മൂന്ന് ടയറും പഞ്ചറെന്ന് പി. ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സാമ്പത്തിക രംഗം മോശമായി കൈകാര്യം ചെയ്തതിലൂടെ ജന ജീവിതം പ്രയാസത്തിലാക്കിയ മോദി സര്‍ക്കാരിനെതിരേ 10 ഇന കുറ്റപത്രവുമായി ചിദംബരം രംഗത്തെത്തി. സമ്പദ് വ്യവസ്ഥയുടെ നാലില്‍ മൂന്ന് ചക്രവും പഞ്ചറായെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതിയില്‍ വളര്‍ച്ചയില്ല, സ്വകാര്യ നിക്ഷേപമില്ല, സ്വകാര്യ ഉപഭോഗം ഉയരുന്നില്ല, സര്‍ക്കാരിന്റെ ചെലവ് മാത്രമാണ് ഉയരുന്നത്. പെട്രോള്‍-ഡീസല്‍, പാചക വാതകം എന്നിവക്ക് കൃത്രിമമായി ഉണ്ടാക്കിയ വിലക്കയറ്റം കടുത്ത പ്രയാസമാണുണ്ടാക്കിയത്. നിലവിലെ ഇന്ധന വില വര്‍ധനവിന് ഒരു കാരണവുമില്ല. കര്‍ഷക രോഷം തെരുവില്‍ പ്രകടമാണ്. കൃഷി ലാഭകരമല്ലാതായി. മിനിമം തങ്ങുവില കര്‍ഷകന് പ്രയോജനമാവുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത:സത്ത കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."