പൊലിസിനെ ആക്രമിച്ച കേസിലെ പത്ത് പ്രതികളെയും വെറുതെ വിട്ടു
വടക്കാഞ്ചേരി: ചേലക്കര പത്തുകുടി പള്ളിയിലെ ആണ്ട് നേര്‍ച്ചക്കിടെ പൊലിസിനെ ആക്രമിച്ചുവെന്ന കേസില്‍ ചേലക്കര പൊലിസ് അറസ്റ്റ് ചെയ്ത 10 പ്രതികളേയും വടക്കാഞ്ചേരി കോടതി വെറുതെ വിട്ടു. 2009 ഏപ്രില്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പത്തുകുടി മുസ്ലീം പള്ളിയിലെ നേര്‍ച്ചയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പങ്കെടുത്ത പത്തു കുടി സ്വദേശികളായ പ്രതികളും, ചേലക്കര പൊലിസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം ചേര്‍ന്ന് വടികൊണ്ട് അടിച്ച് പൊലിസിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്നും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതായും, ഗതാഗത സ്തംഭനം ഉണ്ടാക്കിയുമെന്നുമാണ് പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റം. എന്നാല്‍ പ്രതികളായ അബ്ബാസ്(55), ബഷീര്‍ (55), അലി(52), ഹംസ (50), ഹക്കീം (50), യൂസഫ്(60), നിസാര്‍(62), ഇസ്മയില്‍(60), മധു (35), മണിവര്ണ്ണന് (32), എന്നിവരെയാണ് കുറ്റക്കാരല്ലന്നു കണ്ട് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. ഇ.പ്രജിത്കുമാര്‍, അഡ്വ. കെ. സജിത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."