വിദേശ മദ്യ വില്പനശാല താല്‍ക്കാലികമായി അടച്ചുപൂട്ടി
അമ്പലപ്പുഴ: ആലപ്പുഴ ടൗണില്‍നിന്നും പറവൂരില്‍ മാറ്റി സ്ഥാപിച്ച വിദേശ മദ്യ വില്പനശാല താല്‍ക്കാലികമായി അടച്ചുപൂട്ടി.
പുന്നപ്ര പറവൂര്‍ ജംഗ്ഷന് വടക്ക് പടിഞ്ഞാറ് ഭാഗത്തയി മാറ്റി സ്ഥാപിച്ച മദ്യവില്പനശാലയാണ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അടച്ചുപൂട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വകാര്യവക്തിയുടെ കെട്ടിടത്തില്‍ വിദേശ മദ്യ വില്പനശാല പ്രവര്‍ത്തനമാരംഭിച്ചത്. ന
അന്നുതന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരപന്തല്‍ കെട്ടി പ്രതിഷേധ സമരവും ആരംഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ സമരസമിതിയില്‍പ്പെട്ട സ്ത്രീകളും നൂറ് കണക്കിന് പ്രവര്‍ത്തകരും മദ്യശാലയ്ക്ക് മുന്നില്‍ ഉപരോധം തീര്‍ത്തു.
ഇതിനിടയില്‍ ജീവനക്കാര്‍ മതില് ചാടിക്കടന്ന് ഉള്ളില്‍ പ്രവേശിക്കുകയും നിരവധി പേര് മതില് ചാടിക്കടന്ന് മദ്യം വാങ്ങുകയും ചെയ്തു.
എന്നാല്‍ വീണ്ടും പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്ക് മദ്യശാല അടച്ച് ജീവനക്കാര്‍ പോയി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഇവിടെ മദ്യ വില്പനശാല ആരംഭിച്ചതെന്ന് ഗ്രാമപഞ്ചായത്തംഗവും സമരസമിതി വൈസ് ചെയര്‍മാനുമായ എല്‍.പി ജയചന്ദ്രന് പറഞ്ഞു.
പുന്നപ്ര സെന്റ് ജോസഫ് പള്ളി വികാരി ഫ. പോള്‍ ജെ അറയ്ക്കല്‍ രക്ഷാധികാരിയായ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. സ്കൂള്‍, കോളേജ്, അക്ഷയാകേന്ദ്രം, ആശുപത്രി എന്നീ സ്ഥാപനള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് മദ്യ വില്പനശാല തുറക്കാന്‍ ഇനി അനുവധിക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."