HOME
DETAILS
MAL
ഓടയില്‍നിന്ന് മലിനജലം ഒഴുകുന്നു
backup
June 12 2018 | 02:06 AM
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന അഴുക്കുചാലില്‍നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന ഈ വഴിയില്‍ മാസങ്ങളായി ഈ നില തുടരുകയാണെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
കാല്‍നടയാത്രക്കാര്‍ക്കാണ് ഈ അഴുക്കുചാല്‍ കുടുതല്‍ ദുരിതമാകുന്നത്. ദുര്‍ഗന്ധം കാരണം ഈ റോഡില്‍ കാല്‍നട വരെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നിലവില്‍ പ്രദേശവാസികള്‍ ടാര്‍ വീപ്പ കൊണ്ട് ഓവുചാല്‍ മറച്ചെങ്കിലും ശ്വാശത പരിഹാരത്തിന് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. മഴ ശക്തമായതോടെ മാലിനജലത്തിന്റെ ഒഴുക്കും കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."