പുത്തന്‍കാവ് മദ്യ വില്പനശാലക്കെതിരേ നാട്ടുകാര്‍ സമരത്തില്‍
തുറവൂര്‍: വിദേശ മദ്യ വില്പനശാല പുത്തന്‍ചന്തയ്ക്ക് പടിഞ്ഞാറെ റെയില്‍വേ ക്രോസിന് സമീപത്തുള്ള കെട്ടിടത്തില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തില്‍. ഉന്നത ഉദ്യോഗസ്ഥരെയും പൊലിസിനെയും രാഷ്ട്രിയക്കാരെയും സ്വാധീനിച്ച് ഇവിടെ വിദേശമദ്യശാല തുറക്കാന്‍ അനുവദിക്കുകയില്ല. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമന്, പഞ്ചായത്തംഗം മഞ്ജു രാമനാഥ്, ഡി.സി.സി.ജനറല്‍ സെക്രട്ടറി തുറവൂര്‍ ദേവരാജ്, മനക്കോടം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.രാജു കാക്കരിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. തിങ്കളാഴ്ച തുടങ്ങിയ സമരം ഇന്നലെയും തുടരുകയാണ്. ലോറിയില്‍ മദ്യവുമായി എത്തിയാല്‍ ഇവിടെ ഇറക്കാന്‍ അനുവദിക്കുകയില്ലെന്ന് സമരക്കാര്‍ പറഞ്ഞു. കുത്തിയതോട് പോലിസ് സമരക്കാരുമായി സംസാരിച്ചെങ്കിലും കുടുംബങ്ങളെയും ജനങ്ങളെയും നാശത്തിലേക്ക് തള്ളിവിടുന്ന വിദേശമദ്യ വില്‍പ്പനശാല ഇവിടെ വേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.
സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പുത്തന്‍കാവിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിന് മുന്നില്‍ പ്രക്ഷോഭം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."