തൊഴിലുറപ്പ് പദ്ധതി നിര്‍മാണ മേഖലയിലേക്കും
അരൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ മേഖലയില്‍ നിന്നും നിര്‍മാണ മേഖലയിലേക്കും. മുന്‍ കാലങ്ങളില്‍ പരിസരം, തോട്, കുളം, കാന ശുചീകരണും ജൈവ പച്ചക്കറി കൃഷിയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ കാഠിന്യമുള്ള ജോലികള്‍ ചെയുന്നതിനും തങ്ങള്‍ക്കാവുമെന്ന് അരൂരിലെ തൊഴിലുറപ്പ് സ്ത്രീകള്‍ തെളിയിച്ചു. വര്‍ഷകാലത്ത് മുട്ടോളം അഴുക്കുവെള്ളത്തില്‍ നീന്തിയാണ് അരൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കടവില്‍ നിവാസികള്‍ വീടുകളില്‍ എത്തിയിരുന്നത്. വളരെ താഴ്ചയുള്ള പ്രദേശമായിരുന്നതിനാല് സമീപ പ്രദേശങ്ങളിലെ അഴുക്കുവെള്ളവും ഇവിടെ ഒഴുകിയെത്തിയിരുന്നു. അതില്‍നിന്ന് രക്ഷനേടുന്നതിനായി പഞ്ചായത്തിന്റെ നാലു ലക്ഷം രൂപാ ചെലവില്‍ അരൂര്‍ ബൈപാസ് കവലക്ക് സമീപത്തുനിന്ന് കടവില്‍ റോഡിന് തുടക്കം കുറിച്ചു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ള 15 ഓളം തൊഴിലാളികളാണ് 150 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡ് നിര്‍മ്മിച്ചത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം എ.എ. അലക്സ്, സമീപവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."