സ്‌ക്ലീറോഡെര്‍മ രോഗികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു
കൊച്ചി: സെന്റര്‍ ഫോര്‍ റൂമാറ്റിസം എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ആദ്യ കോംപ്രിഹന്‍സീവ് സ്‌ക്ലീറോഡെര്‍മ ക്ലിനിക്കിന്റെയും രോഗികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ കൊച്ചി ഐ.എ.എം ഹൗസില്‍ പ്രൊഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു.
സ്‌ക്ലീറോഡെര്‍മ ശ്വാസകോശത്തെ ബാധിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കസള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സുബിന്‍ അഹമ്മദ് സംസാരിച്ചു. സ്‌ക്ലീറോഡെര്‍മയുടെ സൈക്കളോജിക്കല്‍ വശങ്ങളെക്കുറിച്ച് പി.വി.എസ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.കെ അരുണ്‍ കുമാര്‍ സംസാരിച്ചു.
ഡോക്ടര്‍മാരുടെ പാനല്‍ രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ടി.വി താരം സുനീഷ് അവതരിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് കോമഡിയും നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം സ്‌ക്ലീറോഡെര്‍മ രോഗികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ഡോ. പദ്മനാഭ ഷേണായ്, ഐ.എം.എ പ്രസിഡന്റ് ഡോ. നാരായണന്‍, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്മാന്‍, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, ഡോ. സൗമ്യ ജഗദീശന്‍, ഡോ. സുബിന്‍ അഹ്മദ്, ഡോ.കെ അരുണ്‍ കുമാര്‍, ഡോ. വീണ ഷേണായ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."