വഖ്ഫ് ശാക്തീകരണത്തിന് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം: റഷീദലി തങ്ങള്‍
കൊച്ചി: സമൂഹത്തിന്റേയും രാജ്യത്തിന്റേയും നന്മക്ക് ഉപകരിക്കുമാറ് ശാക്തീകരണം നടപ്പാക്കാന്‍ വഖ്ഫ് ജീവനക്കാര്‍ സന്നദ്ധമാവണമെന്ന് കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വഖ്ഫ് ശാക്തീകരണ നടപടികളുടെ ഭാഗമായി കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം 2017 സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് സ്ഥാപനങ്ങളില്‍ നിന്ന് വരുന്ന വഖ്ഫ് ഭാരവാഹികളോട് സൗഹൃദപരമായ സമീപനം സ്വീകരിക്കുന്നതിനും മെച്ചപ്പെട്ട സേവനം നല്‍കുക വഴി വഖ്ഫ് വികസനത്തിന് ഉപയുക്തമാകുന്ന നടപടികള്‍ സ്വികരിക്കുന്നതിനും ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ സംസ്ഥാനത്തെ ഏഴ് ഓഫീസുകളിലെ ജീവനക്കാര്‍ക്കാണു പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. യോഗത്തില്‍ മെമ്പര്‍ പി.വി സൈനുദ്ധീന്‍ അധ്യക്ഷനായി.
വിവരാവകാശ നിയമം, കേന്ദ്ര വഖ്ഫ് നിയമം, കേരളാ സര്‍വ്വീസ് റൂള്‍സ്, വഖ്ഫ് സോഫ്റ്റ്‌വെയര്‍, തൊഴില്‍ കാര്യക്ഷമത എന്നീ വിഷയങ്ങളെ സംബന്ധിച്ച് വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എ സാജിത, ഗവണ്‍മെന്റ് ലോ സെക്രട്ടറി പി.വി ചന്ദ്രബോസ്, ആബാസോഫ്റ്റ് ഓഫിസര്‍ എം.ബി ഹരികൃഷ്ണന്‍, പി. പി അജിമോന്‍, പ്രൊഫ. ഉമ്മന്‍ മാത്യൂ എന്നിവര്‍ ക്ലാസെടുത്തു.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ ചാര്‍ജ്) യു അബ്ദുല്‍ ജലീല്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി.എം മഞ്ജു കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."