കെ.പി റോഡിലെ വന്‍ഗര്‍ത്തങ്ങള്‍ മെറ്റലിട്ട് മൂടി
ചാരുംമൂട്: കെ.പി റോഡിലെ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറുള്ള റോഡിലെ വന്‍കുഴിയില്‍ ബൈക്ക് യാത്രികന്‍ വീണ് ഗുരുതര പരുക്കേറ്റ സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലികമായി കുഴിയടച്ച് തടിയൂരി.
ഞായറാഴ്ച സന്ധ്യക്കാണ് ബൈക്ക് യാത്രക്കാരന്‍ ഈ കുഴിയില്‍ വീണ് നിയന്ത്രണംതെറ്റി മറിഞ്ഞ് ഗുരുതര പരുക്കേറ്റത്. തുടര്‍ന്ന് 108 ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ തിരക്കുള്ള ഈ റോഡിന്റെ പ്രധാന വശത്ത് രൂപപ്പെട്ട കുഴിമഴ പെയ്തതോടെ വീണ്ടും വന്‍ കുഴിയായി മാറുകയായിരുന്നു. ഇത് സംബന്ധിച്ച് യാത്രക്കാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചിരുന്നത് പതിവ് കാഴ്ചയായിരുന്നു.
ഇതിനിടയിലാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ രാത്രി ഇവിടെ കുഴി നികത്തിയിരുന്നു. ഈ അപകടം നടക്കുന്ന ദിവസം രാവിലെ പൊതുപ്രവര്‍ത്തകന്‍ ആയ മാവേലിക്കര ബാറിലെ അഭിഭാഷകന്‍ മുജീബ് റഹ്മാന്‍ ഇത് സംബന്ധിച്ച അപകട ഭീഷണി നിലനില്‍ക്കുന്നതായി കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
മന്ത്രിയെ താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മന്ത്രിയുടെ ജന്മനാട്ടില്‍ ആഴ്ചകളോളമായി രൂപപ്പെട്ട ഈ കുഴികള്‍ അടക്കാന്‍ ശ്രമിക്കാത്തതെന്നും ഇതില്‍ വീണ് യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയാല്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണക്കാക്കി നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു പോസ്റ്റ്.
ഇതിനിടയിലാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ഇവിടെ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റത്.ഇതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ചാരുംമൂട് ജങ്ഷനില്‍ രൂപപ്പെട്ട റോഡിലെ വിവിധ കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."