കാംപസ് ലഹരി മുക്തമാക്കാന്‍ സ്റ്റുഡന്റ് പൊലിസിന് കഴിയണം: പൊലിസ് മേധാവി
അടിമാലി: സ്കൂള്‍, കോളജ് കാംപസുകള്‍ ലഹരിമുക്തമാക്കുന്നതില് സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ എസ്.പി.സി ജില്ലാ സമ്മര്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജുകളിലും സ്കൂളുകളിലും വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്താനും കഴിയണം. ലഹരിവിമുക്ത കാംപസ് എന്ന ലക്ഷ്യവും കേഡറ്റുകള്ക്കുണ്ടാകണം. നിഷ്കാമകര്‍മത്തില്‍ വിശ്വസിക്കുന്നവരുടെ പ്രതീകമായി കേഡറ്റുകള്‍ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിശ്വദീപ്തി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍ അധ്യക്ഷനായി.
ക്യാംപിന് മുന്നോടിയായി അടിമാലി നഗരത്തിന് കൗതുകമുണര്‍ത്തി സ്റ്റുഡന്റ് പൊലിസിന്റെ റോഡ് വാക്ക് ആന്‍ഡ് റണ്‍ നടന്നു. വെളുപ്പും കറുപ്പും നിറത്തിലുള്ള ജഴ്സിയണിഞ്ഞ് സ്റ്റുഡന്റ് പൊലിസുകാര്‍ അതിരാവിലെ നിരത്തിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ അത്ഭുതപ്പെട്ടു.
വിശ്വദീപ്തി സ്കൂളില്‍ ആരംഭിച്ച 'റോഡ് വാക്ക് ആന്‍ഡ് റണ്‍'അടിമാലി പൊലിസ് സ്റ്റേഷന് അങ്കണം വരെയെത്തി മടങ്ങി. ഡി.വൈ.എസ്.പി എ.ഡി മോഹന്‍ദാസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ആര് സുരേഷ് ബാബു, എ.ആര് കൃഷ്ണന്‍നായര്‍, പി.എം സുനില്‍ എന്നിവര്‍ നേതൃത്വം നല്കി.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വന്ദേമാതരം ദൃശ്യാവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. ആയാംകുടി വാസുദേവന്‍ നേതൃത്വം നല്കിയ സംഗീത സദസ്, 'ഭരതനാട്യം, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. എ.ഡി.ജി.പി ബി സന്ധ്യ, ഐ.ജി പി വിജയന് എന്നിവര്‍ ക്യാംപില്‍ പങ്കെടുക്കും. ജില്ലയിലെ 24 സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."