സക്കാത്ത് സാമ്പത്തിക സന്തുലനത്തിന്: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
കരുനാഗപ്പള്ളി: ഇസ്ലാമിലെ സക്കാത്ത് സമ്പ്രദായം സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍ക്ക് പരിഹാരമാണെന്നും സക്കാത്ത് ഖുര്‍ആനിക വിധി പ്രകാരം വിതരണം ചെയ്യപ്പെട്ടിരുന്നങ്കില് പെരുകി വരുന്ന സാമ്പത്തിക അസമത്വവും ദാരിദ്ര്യവും തുടച്ചുമാറ്റപ്പെടുമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി.
മുസ്ലിം ലീഗ് തൊടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റമദാന് റിലീഫ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജലീല്‍ കോട്ടക്കര അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, എം.എ സലാം, തൊടിയൂര്‍ താഹ, യൂനുസ് ചിറ്റുമൂല, നജീം അയത്തില്‍, എച്ച്. സലീം, ഹാരീസ്, ഇസ്മായില്‍ വാഴയത്ത്, ഷിഹാബുദ്ധീന് മാഷ്, ഐ. ഇബ്രാഹിംകുട്ടി, ഷാജി മാമ്പള്ളി, ആഷിഖ് തൊടിയൂര്‍, മജീദ് മാരാരിത്തോട്ടം, എം.എ ലത്തീഫ്, സി.ബി അഫ്സല്, റിയാസ്, അമീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."